മോളി വധക്കേസ്: പ്രതി പരിമള്‍ സാഹുവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

പുത്തന്‍വേലിക്കര മോളി വധക്കേസില്‍ പ്രതി അസം സ്വദേശി പരിമള്‍ സാഹുവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.വധശിക്ഷക്ക് വിധിച്ച പറവൂര്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തെളിവുകളുടെ അഭാവവും സാക്ഷിമൊഴികളിലെ വൈരുധ്യങ്ങളുമാണ് വധശിക്ഷയ്ക്ക് പിന്നിലെന്നാണ് ലഭ്യമായ വിവരം. 2018 മാര്‍ച്ച്‌ 18നാണ് 61കാരിയായ മോളി കൊല്ലപ്പെട്ടത്.ക്രൂരമായ ബലാത്സംഗ ശ്രമം, പീഡനം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തി അന്ന് തന്നെ പരിമള്‍ സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎസ്പി സുജിത്ദാസിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പറവൂർ സെഷൻസ് കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് 43 സാക്ഷികളെ വിസ്തരിക്കുകയും തൊണ്ടിമുതലുകള്‍ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *