തൃശൂര്‍-എറണാകുളം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടരുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തേടി.ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.ടോള്‍ പിരിവിനെതിരേ കോണ്‍ഗ്രസ് നേതാവ് ഷാജി കോടകണ്ടത്ത് സമര്‍പ്പിച്ച ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. നിർമാണത്തിനു ചെലവായ സംഖ്യയെക്കാള്‍ വളരെ കൂടുതല്‍ ടോള്‍ പിരിച്ചതിനാല്‍ കരാര്‍ കമ്പനിക്ക് അമിതമായ ലാഭം ലഭിച്ചിട്ടുണ്ട്.
പാലിയേക്കരയിലെ ടോള്‍ പിരിവ്; കളക്ടറുടെ റിപ്പോര്‍ട്ട് തേടി കോടതി
