ശബരിമല സ്വര്‍ണക്കൊള്ള; എ.പത്മകുമാറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ളയില്‍ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിന്‍റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും.കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. തനിക്ക് മാത്രമല്ല ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്തം ഉണ്ടെന്നതാണ് പത്മകുമാറിന്‍റെ വാദം. ബോർഡിന്‍റെ തീരുമാനമാണ് താൻ നടപ്പിലാക്കിയത്. മിനുറ്റ്സില്‍ ചെമ്ബന്നെഴുതിയത് എല്ലാവരുടെയും അറിവോടെ കൂടെയെന്നും പത്മകുമാർ സൂചിപ്പിക്കുന്നു.തനിക്ക് പ്രായമായെന്നും പരിഗണന വേണമെന്നതുമാണ് ജാമ്യ ഹരജിയിലെ ആവശ്യം. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ദ്വാരപാലക ശില്‍പ കേസിലും പ്രതി ചേർത്തതിനെ തുടർന്ന് എസ്‌ഐടി പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.ജാമ്യാപേക്ഷയുമായി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ച മുരാരി ബാബുവിനും കെ.എസ് ബൈജുവിനും എൻ. വാസുവിനും കോടതി ജാമ്യം നല്‍കിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *