നഴ്‌സിങ് ബോണ്ട്: ഓൺലൈൻ പരാതി സംവിധാനം വേണമെന്ന് കോടതി

രാജ്യത്തെ നഴ്സിങ് സ്കൂളുകളിലും കോളജുകളിലും നിയമവിരുദ്ധമായി തുടരുന്ന ബോണ്ട് വ്യവസ്ഥ, സർട്ടിഫിക്കറ്റുകൾ പിടിച്ചുവയ്ക്കൽ മറ്റ് വിഷയങ്ങളിൽ പരാതികൾ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രഫഷനൽ നഴ്സസ് അസോസിയേഷനായി അഭിഭാഷകൻ ജോ സെബാസ്റ്റ്യൻ നൽകിയ ഹർജിയിലാണ് ഇന്ത്യൻ നഴ്സിങ് കൗൺസിലിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്.നിലവിലുള്ള പരാതികളുടെ പകർപ്പുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ ഹർജിക്കാർ ഇന്ത്യൻ നഴ്‌സിങ് കൗൺസിലിനു നൽകണമെന്ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ അധ്യക്ഷനായ ബെഞ്ചിൻ്റെ ഉത്തരവിലുണ്ട്. കൗൺസിൽ 2 മാസത്തിനുള്ളിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *