ക്രിമിനല്‍ നടപടി ക്രമത്തില്‍ (സി.ആർ.പി.സി)2009ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഇരയുടെ ആശ്രിതർക്കും പ്രതിക്കെതിരെ അപ്പീല്‍ നല്കാൻ നിയമപരമായ എല്ലാ അവകാശവുമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.കുറ്റകൃത്യത്തില്‍ നേരിട്ട് ഇരയായ ആള്‍ക്കോ, സംഭവം സംബന്ധിച്ച് വിവരം നല്കിയ വ്യക്തിക്കോ അപ്പീല്‍ നല്‍കാം.ഹരിദ്വാറിലെ കൊലപാതക കേസിലെ മൂന്നു പ്രതികളെ ഹൈക്കോടതി വെറുതേ വിട്ടതിനെതിരെ കുറ്റകൃത്യം അറിയിച്ച ഖേം സിംഗ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അദ്ദേഹം മരിച്ചതോടെ, അനന്തരാവകാശിയായ മകൻ രാജ്കുമാർ, തന്നെ പകരം കക്ഷിയാക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.ഈ ആവശ്യം ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചു. പ്രതികളെ വെറുതേ വിട്ട കേസില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കണമെന്ന് നിർദ്ദേശിച്ചു.പ്രതിയെ വെറുതെവിട്ടതിനെതിരെ, ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 378(4) പ്രകാരം ഇര തന്നെ സ്വകാര്യഹർജി ഹൈക്കോടതിയില്‍ സമർപ്പിക്കണമെന്ന് നിർബന്ധം പിടിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2009ല്‍ പാർലമെന്റില്‍ കൊണ്ടുവന്ന ഭേദഗതി, ഇരയ്ക്ക് അപ്പീല്‍ നല്‍കാനുള്ള അവകാശം ഉറപ്പിക്കാനാണെന്ന് കോടതി വ്യക്തമാക്കി.
Related Posts
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഹൈക്കോടതി
- law-point
- June 13, 2025
- 0
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഹൈക്കോടതി. ജസ്റ്റിസുമാരായ ഡോ. […]
തഹസില്‍ദാര്‍ ചുമത്തിയ ആഡംബരനികുതി ഹൈക്കോടതി റദ്ദാക്കി
- law-point
- May 9, 2026
- 0
പെരുമ്പാവൂർ:കെട്ടിടത്തിന് ആഡംബരനികുതി ചുമത്തിയ തഹസിൽദാരുടെ നടപടി ഹൈക്കോടതി റദ്ദാക്കി. വെസ്റ്റ് വെങ്ങോല വട്ടയ്ക്കാട്ടു […]
18 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് താനെ കോടതി
- law-point
- June 25, 2026
- 0
താനെ: മഹാരാഷ്ട്രയിൽ18 മാസമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാവിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. […]
