നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും

കഴിഞ്ഞ ഏപ്രില്‍ 10നാണ് തിരുവനന്തപുരം സ്വദേശിയായ നിതിന്‍ രാജ് കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ ആത്മഹത്യ ചെയ്തത്.ഡോ. റാം ഉള്‍പ്പെടെ കോളജിലെ അധ്യാപകരില്‍ നിന്നും കടുത്ത മാനസിക പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും കുട്ടി നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ വിനോദ് മോനിയുടെയും അധ്യാപിക ഡോ. ലതയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും.കേസിലെ നാല്, അഞ്ച് പ്രതികളാണ് ഇരുവരും. ക്രൈംബ്രാഞ്ചാണ് രണ്ടുപേരെയും പ്രതിചേര്‍ത്തത്. നിതിന്‍ രാജ് ജീവനൊടുക്കുന്നതിന് മുമ്പ് പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ വെച്ച്‌ 45 മിനിറ്റ് വിചാരണ നടന്നുവെന്നും ഇതിന് പിന്നാലെ ജീവനൊടുക്കി എന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കുട്ടികള്‍ തെറ്റ് ചെയ്താല്‍ സംസാരിക്കുന്നപോലെ മാത്രമാണ് പെരുമാറിയത് എന്നാണ് അധ്യാപകരുടെ വാദം.നിതിൻ രാജിന്‍റെ മരണത്തിന് പിന്നാലെ ജാതീയധിക്ഷേപവും മാനസികപീഡനവും ആരോപിച്ച്‌ റാമിനെതിരെ ആത്മഹത്യാപ്രേരണ അടക്കമുള്ള വകുപ്പുകളും എസ്.സി, എസ്ടി അതിക്രമ നിരോധനനിയമവും ചുമത്തി കേസെടുത്തിരുന്നു. എം.കെ റാമിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *