നിധിൻ രാജിന്റെ മരണം, എം കെ റാമിന്റെ ജാമ്യഹര്‍ജിയില്‍ ജില്ലാ സെഷൻസ്‌ കോടതി നാളെ വിധിപറയും

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ്‌ വിദ്യാർഥി നിധിൻരാജിന്റെ മരണത്തില്‍ കോടതി അനുമതിയോടെ ജൂലൈ 24നാണ്‌ റാമിനെ അറസ്റ്റ്‌ ചെയ്‌തത്‌.കേസില്‍ അറസ്റ്റിലായ ഡോ. എം കെ റാമിന്റെ ജാമ്യ ഹർജിയില്‍ ജില്ലാ സെഷൻസ്‌ കോടതി ബുധനാഴ്‌ച വിധി പറയും.ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷമാണ്‌ ഹർജി വിധിപറയാനായി മാറ്റിയത്‌. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അഭിഭാഷകനൊപ്പം കീഴടങ്ങാൻ കണ്ണൂരിലേക്ക്‌ വരുന്നതിനിടെ കുടകില്‍നിന്നാണ്‌ റാമിനെ കസ്റ്റഡിയിലെടുത്തത്‌. അറസ്റ്റിലെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടി ജില്ലാ സെഷൻസ്‌ കോടതി പ്രതിയെ വിട്ടയച്ചു. കോടതി അനുമതിയോടെയാണ്‌ വീണ്ടും അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌.അറസ്റ്റില്‍ പൊലീസും പ്രതിഭാഗവും ഒത്തുകളിച്ചെന്ന ആരോപണം ഉയരുകയും ഹൈക്കോടതിയും തലശേരി എസ്‌സി-എസ്‌ടി പ്രത്യേക കോടതിയും അന്വേഷണസംഘത്തെ വിമർശിക്കുകയും ചെയ്‌തിരുന്നു. കേസിലെ രണ്ടാം പ്രതി ഡോ. സംഗീതയ്‌ക്ക്‌ നേരത്തെ ജില്ലാ സെഷൻസ്‌ കോടതി മുൻകൂർ ജാമ്യം അനുവദിച്ചതാണ്‌.

Leave a Reply

Your email address will not be published. Required fields are marked *