അഞ്ചരക്കണ്ടി ഡെന്റല് കോളേജിലെ നിതിൻ രാജിന്റെ മരണത്തില് പ്രതികളായ ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹർജി നല്കി.മുൻകൂർ ജാമ്യഹർജി തലശ്ശേരി കോടതിയില് നേരത്തെ നല്കിയിരുന്നു. നിതിന്റെ മരണത്തില് പങ്കില്ലെന്നാണ് ഹർജിയില് പറഞ്ഞിരിക്കുന്നത്. അതേസമയം സംഭവത്തില് അധ്യാപകരായ എം കെ റാം, ഡോ സംഗീത എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്പ്പെടുത്തിയിട്ടുണ്ട്. നിതിൻ രാജിൻ്റെ ആത്മഹത്യയാണ് എന്നതില് സംശയം ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സ്വന്തം അധ്യാപകരില് നിന്ന് നേരിട്ട ദുരനുഭവം നിതിൻ സുഹൃത്തിനോട് പറഞ്ഞത് മരണത്തിന് രണ്ടു ദിവസം മുമ്പ് ആയിരുന്നു.കണ്ണൂർ ഡെന്റല് കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസ്സിനകത്തും പുറത്തും നിരന്തരം വേട്ടയാടി. മാർക്ക് കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കളിയാക്കിയും പരാമർശങ്ങള് നടത്തിയെന്നും നിതിൻ വെളിപ്പെടുത്തിയിരുന്നു. നിതിൻ രാജിന്റെ സമാന അനുഭവമുള്ള മറ്റു വിദ്യാർത്ഥികളുമുണ്ട് ഡെന്റല് കോളേജിലെന്നാണ് വ്യക്തമാകുന്നത്. തുറന്നുപറഞ്ഞാല് നടപടി നേരിടുമെന്നാണ് ആശങ്ക. കഴിഞ്ഞവർഷം വിദ്യാർത്ഥികളുടെ പരാതിയില് ഡോക്ടർ എം കെ റാം സസ്പെൻഷനിലായിരുന്നു. ആരോപണ വിധേയരായ ഡോക്ടർ എം കെ റാമിന്റെയും ഡോക്ടർ സംഗീതയുടെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇരുവർക്കും നോട്ടീസ് നല്കി വിളിച്ചുവരുത്തും.
Related Posts
സംസ്ഥാനത്തെ വോട്ടര് പട്ടിക തീവ്ര പരിഷ്കരണം; നിയമപോരാട്ടത്തിന് സംസ്ഥാന സര്ക്കാര്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതിയില് ഹര്ജി
- law-point
- November 13, 2025
- 0
തീവ്ര വോട്ടര് പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയില്. എസ്.ഐ.ആർ നിർത്തിവെക്കണമെന്ന് സംസ്ഥാന […]
സംരക്ഷണം ഇല്ലാതാകുന്നു; ‘തണ്ണീർത്തടം’ എന്ന വാക്കിന്റെ നിർവചനം പരിശോധിക്കാൻ സുപ്രീം കോടതി
- law-point
- May 28, 2026
- 0
ന്യൂഡൽഹി: കേന്ദ്രസർക്കാർ 2017-ൽ കൊണ്ടുവന്ന തണ്ണീർത്തട (സംരക്ഷണ, പരിപാലന) ചട്ടങ്ങളിലെ ‘തണ്ണീർത്തടം’ എന്ന […]
മകൾ ഇംഗ്ലണ്ടിൽ തടവിലെന്ന് മാതാപിതാക്കൾ; വിവരം തേടണമെന്ന് ഹൈക്കോടതി
- law-point
- October 11, 2026
- 0
കൊച്ചി: ഇംഗ്ലണ്ടിൽ പഠിക്കാൻപോയ മകളെക്കുറിച്ച് രണ്ടുവർഷത്തിലധികമായി വിവരമില്ലെന്ന മാതാപിതാക്കളുടെ ഹർജിയിൽ യുവതിയിൽനിന്ന് വിവരം […]
