ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തില്‍ കൂടുതല്‍ വിവരങ്ങളടങ്ങിയ അന്തിമ റിപ്പോർട്ട് ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയില്‍ സമർപ്പിക്കും.ഇടക്കാല റിപ്പോർട്ടില്‍ കണ്ടത്തിയത് കൂടാതെ മറ്റുചില പ്രധാനപ്പെട്ട കണ്ടത്തല്‍ കൂടി ദേവസ്വം വിജിലൻസിന്‍റെ റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന. ദേവസ്വം ബോർഡിലെ കൂടുതല്‍ ഉദ്യോഗസ്ഥർക്കെതിരെയും കണ്ടത്തലുണ്ടാകും. പൂർണ്ണ റിപ്പോർട്ട് നല്‍കിയാലുടൻ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കും. അതോടൊപ്പം ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ പൂർണമായും ദ്വാരപാലക ശില്‍പങ്ങളുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് നിയോഗച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവും ഇന്ന് ഹൈക്കോടതിയില്‍ സമർപ്പിക്കും.
സ്വർണ്ണപാളി വിവാദത്തില്‍ അന്തിമ റിപ്പോർട്ട് ദേവസ്വം വിജിലൻസ് ഇന്ന് സമർപ്പിക്കും
