മത്സരപരീക്ഷകളില്‍ സംവരണവിഭാഗത്തിലെ യോഗ്യതാമാർക്കിനേക്കാള്‍ ഉയർന്ന സ്കോർ നേടുന്ന ഭിന്നശേഷിക്കാർക്ക് ജനറല്‍ സീറ്റുകള്‍ നിഷേധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.ഇത്തരം സമീപനം 2016 ലെ വികലാംഗ അവകാശ നിയമത്തിന്‍റെ ഉദ്ദേശ്യത്തെ ഇല്ലാതാക്കുന്നതായി ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.പൊതുവിഭാഗത്തില്‍ പരീക്ഷയെഴുതുന്നവർക്ക് ഏർപ്പെടുത്തിയ കട്ട് ഓഫ് മാർക്കിനേക്കാള്‍ അധികം ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ആരെങ്കിലും നേടിയാല്‍ അത്തരക്കാരെ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കാനും കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മറുപടി അടുത്ത മാസം 14ന് സമർപ്പിക്കണം.വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ സംബന്ധിച്ച 2016ലെ നിയമം നടപ്പാക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ രാജ്യത്തെ എട്ട് ദേശീയ നിയമ സർവകലാശാലകളെ നിയോഗിക്കുകയും ചെയ്തു. റിപ്പോർട്ട് ആറു മാസത്തിനുള്ളില്‍ സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.
Related Posts
ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ്’;സാധുത വിധിക്ക് വിധേയമെന്ന് സുപ്രീംകോടതി
- law-point
- February 2, 2026
- 0
ന്യൂഡൽഹി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് […]
തെങ്ങിന് കള്ളിലെ ആല്‍ക്കഹോളിന്റെ പരിധി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
- law-point
- August 15, 2025
- 0
തെങ്ങിന് കള്ളിലെ ആല്‍ക്കഹോളിന്റെ പരിധി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.സംസ്ഥാന […]
‘വഖഫ് മൗലികാവകാശമല്ല’; ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
- law-point
- May 21, 2025
- 0
ന്യൂഡൽഹി: വഖഫ് മൗലികാവകാശമല്ലെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കേന്ദ്രം സുപ്രിംകോടതിയിൽ.ഉപയോഗത്തിലൂടെയുള്ള വഖഫ് മൗലികാവകാശമല്ല, […]
