എസ്‌ഐആറിനെതിരെ സുപ്രീം കോടതിയെ സമീപിച്ച്‌ വിജയുടെ രാഷ്ട്രീയ പാര്‍ട്ടി ടിവികെ

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച എസ്‌ഐആറിനെതിരെ സുപ്രിംകോടതിയെ സമീപിച്ച്‌ നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ ) ആർട്ടിക്കിള്‍ 14, 19, 21, 325, 326 പ്രകാരമുള്ള ഭരണഘടനാ സംരക്ഷണങ്ങളുടെ ഗുരുതരമായ ലംഘനമാണ് എസ്‌ഐആർ എന്നു പറഞ്ഞാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.പ്രാതിനിധ്യത്തിന്റെ സെക്ഷൻ 21, 23 പ്രകാരമുള്ള നിയമപരമായ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു.രേഖകള്‍ തെളിവായി നല്‍കേണ്ട സാഹചര്യം സാമൂഹികവും സാമ്ബത്തികവുമായി പിന്നാക്കംനില്‍ക്കുന്നവരെ ബാധിക്കും. എസ്‌ഐആർ പ്രഖ്യാപിച്ചത് വോട്ടർമാരോടും രാഷ്ട്രീയപ്പാർട്ടികളോടും കൂടിയാലോചിക്കാതെയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിലെ എസ്‌ഐആറിനെതിരേ ഡിഎംകെ, സിപിഎം, കോണ്‍ഗ്രസ്, തോള്‍ തിരുമാവളവൻ എംപി തുടങ്ങിയ കക്ഷികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. എസ്‌ഐആർ ഹർജികള്‍ നവംബർ 26-ന് കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *