രാജസ്ഥാൻ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനെ മാറ്റണം; കത്തയച്ച്‌ ജസ്റ്റിസ് സന്ദീപ് മേത്ത

രാജസ്ഥാൻ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.പി. ശർമയ്‌ക്കെതിരെ ഗുരുതര അധികാര ദുർവിനിയോഗ ആരോപണങ്ങളുമായി ജസ്റ്റിസ് സന്ദീപ് മേത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തയച്ചു.കേസ് ലിസ്റ്റിംഗില്‍ ഇടപെടല്‍ നടത്തിയെന്നും ഭരണപരമായ അധികാരങ്ങള്‍ ദുരുപയോഗം ചെയ്തെന്നു ചൂണ്ടിക്കാണിച്ചാണ് ഈ കത്ത് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 2, 10, 17 തീയതികളിലായിട്ടാണ് ഇതുസംബന്ധിച്ച കത്തുകള്‍ നല്‍കിയിട്ടുള്ളതെന്ന് പ്രമുഖ നിയമവാർത്താ പോർട്ടലായ ബാ‍ർ ആന്റ് ബഞ്ച് റിപ്പോർട്ട് ചെയ്യുന്നു.ഹൈക്കോടതിയിലെ ഭരണപരമായ പ്രവർത്തനങ്ങളിലും കേസുകളുടെ ലിസ്റ്റിംഗിലും ഗുരുതരമായ ചട്ടലംഘനങ്ങള്‍ നടന്നതായി കത്തുകളില്‍ ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, നിലവിലുള്ള ആക്ടിങ് ചീഫ് ജസ്റ്റിസിന് പകരം മറ്റൊരു ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിനെ രാജസ്ഥാനിലേക്ക് നിയമിക്കണമെന്നാണ് പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *