പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; കേസ് റദ്ദാക്കണമെന്നുളള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തളളി കോടതി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തില്‍ കേസ് റദ്ദാക്കണമെന്നുളള രാഹുല്‍ ഗാന്ധിയുടെ ഹർജി തളളി കോടതി.ബോംബെ ഹൈക്കോടതിയാണ് ഹർജി തള്ളിയത്. പ്രധാനമന്ത്രിയെ കളളന്മാരുടെ തലവൻ എന്ന് വിളിച്ചതിനെതിരെയായിരുന്നു കേസ്. 2018 ല്‍ രാജസ്ഥാനിലായിരുന്നു കേസിനാസ്പദമായ പരാമർശം. രാഹുല്‍ ഗാന്ധി ബിജെപി പ്രവർത്തകരെയാകെ അപമാനിച്ചുവെന്നാരോപിച്ചാണ് മാനനഷ്ടകേസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *