ജോലിക്ക് പകരം ഭൂമി കേസില്‍ ലാലു പ്രസാദ് യാദവിനു തിരിച്ചടി; സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

ജോലിക്ക് പകരം ഭൂമി കേസില്‍ ലാലു പ്രസാദ് യാദവവിനു തിരിച്ചടി. സിബിഐ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി.എന്നാല്‍, ഈ കേസിലെ വിചാരണയ്ക്കിടെ സെക്ഷൻ 17എ (അഴിമതി നിരോധന നിയമം) സംബന്ധിച്ച നിയമപരമായ തർക്കങ്ങള്‍ ഉന്നയിക്കാൻ അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടുണ്ട്.കൂടാതെ, വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് അദ്ദേഹത്തിന് കോടതി ഇളവ് നല്‍കി. ഇതിനു മുൻപ് മാർച്ചില്‍, സിബിഐ എഫ്‌ഐആറും കുറ്റപത്രങ്ങളും റദ്ദാക്കണമെന്ന ലാലുവിന്റെ ഹർജി ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു.ഹർജിക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ നടപടി. 2004നും 2009നും ഇടയില്‍ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത്, റെയില്‍വേയില്‍ ഗ്രൂപ്പ് ഡി നിയമനങ്ങള്‍ ലഭിക്കുന്നതിന് പകരമായി ഉദ്യോഗാർത്ഥികളില്‍ നിന്ന് അവരുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂമി കൈക്കൂലിയായി വാങ്ങി എന്നതാണ് കേസ്. ഈ അഴിമതിയില്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിബിഐ കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *