യുവതിക്കെതിരെ അമ്മക്ക് മുന്നില്‍ ലൈംഗികാതിക്രമം; യുപിയില്‍ ബിജെപി മുൻ മന്ത്രിയുടെ മകൻ അറസ്റ്റില്‍- മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം

ഉത്തർപ്രദേശിലെ മുസഫർനഗറില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുൻ ബിജെപി മന്ത്രിയുടെ മകനും സുഹൃത്തും അറസ്റ്റിലായി.മന്ത്രിയായിരുന്ന സുധീർ ബല്യാന്റെ മകൻ ആര്യമാൻ, സുഹൃത്ത് ശൗര്യ ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. നിസാരമായ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍ ഇവർ ജാമ്യം നേടി പുറത്തിറങ്ങി.വൈകുന്നേരം വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും നേരെ സ്‌കൂട്ടറിലെത്തിയ യുവാക്കള്‍ അശ്ലീല പരാമർശങ്ങള്‍ നടത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇവർ സ്ത്രീകളുടെ എതിർപ്പിനെ അവഗണിച്ച്‌ അതിക്രമം നടത്തുകയായിരുന്നു. ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി പൊലീസിനെ വിളിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോള്‍, ‘പോയി പരാതിപ്പെടൂ’ എന്ന് ആക്രോശിച്ച്‌് യുവാക്കള്‍ അസഭ്യവർഷം നടത്തുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ കാണാം.അറസ്റ്റിലായ ആര്യമാൻ സുധീർ ബല്യാന്റെ മകനാണെന്ന് സ്ഥിരീകരിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി. പ്രതികളുടെ അധികാരക്കരുത്തിലുള്ള അഹങ്കാരവും നിയമത്തോടുള്ള ഭയമില്ലായ്മയുമാണ് വീഡിയോയില്‍ പ്രകടമാകുന്നതെന്ന് വിമർശനം ഉയർന്നു. എന്നാല്‍ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങില്ലെന്നും ഇരകളുടെ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് നടപടിയെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *