ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനകാര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറും സംസ്ഥാനസര്‍ക്കാരും സമവായത്തിലെത്തണമെന്നു സുപ്രീം കോടതി.സമവായമില്ലെങ്കില്‍ 11-ന് വി.സിമാരെ നിയമിച്ച് ഉത്തരവിറക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി.സാങ്കേതിക സര്‍വകലാശാലയില്‍ ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. പ്രിയാ ചന്ദ്രനെയും വി.സിമാരായി നിയമിക്കാനാണ് ഗവര്‍ണറുടെ ശിപാര്‍ശയെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതി രൂപീകരിച്ച രണ്ട് സെര്‍ച്ച് പാനലുകളിലും ഇവരുടെ പേരുണ്ട്.എന്നാല്‍, സിസ തോമസിനെ അംഗീകരിക്കില്ലെന്നു മുഖ്യമന്ത്രി അറിയിച്ചതായി സംസ്ഥാനസര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയദീപ് ഗുപ്ത വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിനു ചര്‍ച്ചനടത്താന്‍ കോടതി നിര്‍ദേശിച്ചത്.ഗവര്‍ണര്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ടരമണിയും അഡ്വ. വെങ്കിട്ടസുബ്രഹ്മണ്യവും ഹാജരായി.
വി.സി. വിഷയത്തില്‍ കടുപ്പിച്ച് സുപ്രീം കോടതി തര്‍ക്കം തുടര്‍ന്നാല്‍ കോടതി നിയമിക്കും
