സഹപ്രവര്‍ത്തകയ്ക്കുനേരെ പൊലീസ് സ്റ്റേഷനില്‍ അതിക്രമം, സിപിഓയ്ക്കെതിരെ കേസ്

സഹപ്രവർത്തകയ്ക്കുനേരെ പൊലീസുകാരന്റെ അതിക്രമം. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഈ മാസം ആറാം തീയതിയായിരുന്നു സംഭവം.വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ ആയിരുന്നു ഡെപ്യൂട്ടേഷനില്‍ എത്തിയ സിപിഒ നവാസിന്റെ അതിക്രമം. സംഭവത്തില്‍ പൊലീസുകാരനെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ചവറ പൊലീസ് കേസെടുത്തത്. കമ്മീഷണർക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *