ഏലംകുളത്തെ ഫാത്തിമ ഫഹ്ന കൊലപാതകം; നാലര വയസുകാരി മകളുടെ മൊഴി നിര്‍ണായകമായി, പ്രതിക്ക് ജീവപര്യന്തം തടവ്

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭർത്താവിന് ജീവപര്യന്തം തടവ്. മലപ്പുറം ഏലംകുളത്തെ ഫാത്തിമ ഫഹ്മയെ കൊലപ്പെടുത്തയ ഏലംകുളം സ്വദേശി റഫീഖിനെയാണ് മഞ്ചേരി കോടതി ശിക്ഷിച്ചത്.മഞ്ചേരി പ്രിൻസിപ്പള്‍ സ്പെഷ്യല്‍ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചത്. നാലര വയസ്സുകാരിയായ മകളുടെ മൊഴിയാണ് കേസില്‍ നിർണായകമായത്. 2023 ഏപ്രില്‍ 9 നാണ് പെരിന്തല്‍മണ്ണയ്ക്ക് അടുത്ത് ഏലംകുളത്ത് ക്രൂര കൊലപാതകം നടന്നത്. ഏലംകുളം വായനശാലയ്ക്ക് സമീപം താമസിക്കുന്ന പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ കൊല്ലപ്പെട്ടത്.അര്‍ധരാത്രി ഫാത്തിമയുടെ മുറിയില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ചെന്നു നോക്കിയത്. വാതില്‍ തുറന്നു കിടക്കുകയായിരുന്നു. റൂമിലെത്തിയ വീട്ടുകാർ കണ്ടത് ശ്വാസം നിലച്ച നിലയില്‍ കിടക്കുന്ന ഫാത്തിമയെ ആണ്. ഫാത്തിമയുടെ കൈ കാലുകള്‍ കെട്ടിയ നിലയില്‍ ആയിരുന്നു. കഴുത്തില്‍ ഷാള്‍ മുറുക്കിയായിരുന്നു കൊലപാതകം. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് നാടുവിട്ടു. ഭാര്യ ഫാത്തിമയെ റഫീഖിന് സംശയമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കണ്ടെത്തല്‍. ഫാത്തിമയുടെ മകളുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായി.സ്വന്തം ഉമ്മയെ വാപ്പ കൊലപ്പെടുത്തുന്നത് നേരിട്ട് കാണേണ്ടി നടുക്കത്തിലായിരുന്നു നാലര വയസ്സുകാരി. പ്രതിക്ക് അർഹിച്ച ശിക്ഷ ഉറപ്പാക്കുന്നതില്‍ കേസില്‍ ഏറ്റവും നിർണ്ണായകമായതും ആ പിഞ്ചുകുഞ്ഞിന്റെ മൊഴിയായിരുന്നു. സംഭവത്തിന് പിന്നാലെ, ഫാത്തിമയുടെ സ്വര്‍ണം കൈക്കാലാക്കിയാണ് റഫീഖ് മുങ്ങിയത്. ഈ കേസില്‍ മൂന്നുവര്‍ഷം തടവും കോടതി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *