കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് അന്തിമ വിധി പറയും. എല്ലാ പ്രതികളും അന്നേ ദിവസം ഹാജരാകണം.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിൻ്റെ നടപടികള്‍ പുരോഗമിക്കുന്നത്.കേസില്‍ ഇന്ന് പള്‍സർ സുനി അടക്കം അഞ്ച് പ്രതികള്‍ ഹാജരായി.കേസില്‍ ആകെ 9 പ്രതികളാണുള്ളത്. പള്‍സര്‍ സുനി ഒന്നാംപ്രതിയും നടന് ദിലീപ് എട്ടാംപ്രതിയുമാണ്.രണ്ട് പേരെ മാപ്പ് സാക്ഷിആക്കുകയും ഒരാളെ വിട്ടയ്ക്കുകയും ചെയ്തിരുന്നു. 2017 ഫെബ്രുവരിയിലാണ് കൊച്ചി നഗരത്തില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്.
നടിയെ ആക്രമിച്ച കേസ്; വിധി ഡിസംബര്‍ എട്ടിന്
