ന്യൂ മാഹി ഇരട്ടക്കൊല കേസില്‍ വിധി ഇന്ന്. പള്ളൂരിലെ ആർഎസ്‌എസ് പ്രവർത്തകരായിരുന്ന വിജിത്ത്, സിനോജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് 15 വർഷത്തിനുശേഷം വിധി വരുന്നത്. തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറയുക. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികളായ കൊടിസുനി, മുഹമ്മദ് ഷാഫി എന്നിവർ ഉള്‍പ്പെടെ 14 പേരാണ് പ്രതികള്‍. രണ്ടുപേർ വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2010 മെയ് 28നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആർഎസ്‌എസ് പ്രവർത്തകരെ ന്യൂ മാഹിയില്‍ വെച്ച് ബോംബറിഞ്ഞ് വീഴ്ത്തുകയും വെട്ടി കൊലപ്പെടുത്തുകയും ചെയ്തത്. പി പ്രേമരാജനാണ് കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യുട്ടർ. സി.കെ ശ്രീധരനും കെ.വിശ്വനും ആണ് പ്രതികള്‍ക്ക് വേണ്ടി വാദിച്ചത്.
ന്യൂ മാഹി ഇരട്ടക്കൊലക്കേസ്: വിധി ഇന്ന്
