മോഹൻലാലിനെതിരായ ആനകൊമ്പ് കേസ്; ഹര്‍ജികളില്‍ ഹൈക്കോടതി വിധി ഇന്ന്

നടൻ മോഹൻലാലിനെതിരായ ആനകൊമ്പ് കേസുമായി ബന്ധപ്പെട്ട ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് പിൻവലിച്ച സർക്കാർ തീരുമാനം റദ്ദാക്കിയ പെരുമ്പാവൂർ കോടതി ഉത്തരവിനെതിരെ മോഹൻലാല്‍ സമർപ്പിച്ച ഹർജിയും മോഹൻലാലിനെ നടപടി ആവശ്യപ്പെട്ട് ജെയിംസ് മാത്യു എന്നയാള്‍ സമർപ്പിച്ച ഹർജിയിലുമാണ് വിധി.ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.തേവരയിലെ വീട്ടില്‍ നിന്നും 2011ല്‍ ആനക്കൊമ്ബ് കണ്ടെത്തിയ സംഭവത്തില്‍ മോഹൻലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസ് പിൻവലിച്ച സർക്കാർ നടപടി റദ്ദാക്കിയായിരുന്നു വിചാരണ കോടതി ഉത്തരവ്. അതിനെതിരെ മോഹൻലാല്‍ ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ സമ്ബാദിച്ചിരുന്നു. ഈ കേസിലാണ് കോടതി ഇന്ന് അന്തിമ വിധി പറയുന്നത്. മോഹൻലാലിനെതിരെ നടപടി തുടരണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലും കോടതി തീർപ്പ് കല്‍പിക്കും.

Leave a Reply

Your email address will not be published. Required fields are marked *