ഗുരുതര വെളിപ്പെടുത്തലുമായി ദേശീയ കമ്ബനി ലോ അപ്പല്ലേറ്റ് ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചില്‍ നിന്ന് ജഡ്ജി പിന്മാറിയ സംഭവത്തില്‍ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.സംഭവത്തില്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്താൻ നടപടികള്‍ സ്വീകരിക്കാൻ സുപ്രീംകോടതി സെക്രട്ടറി ജനറലിന് നിർദ്ദേശം നല്കി. ചെന്നൈ ബഞ്ചിലെ ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് ശരദ് കുമാർ ശർമ്മയാണ് ഹൈദരാബാദ് കമ്ബനിയുള്പ്പെട്ട കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്. പാപ്പരത്ത ഹർജിയുമായി ബന്ധപ്പെട്ട കേസില്‍ അനുകൂല വിധിക്കായി ഉന്നത ജുഡീഷ്യറിയിലെ ബഹുമാന്യനായ അംഗം ഇടപെട്ടതായി ജസ്റ്റിസ് ശർമ്മ വെളിപ്പെടുത്തി.ഫോണ്‍സന്ദേശം അഭിഭാഷകരെ കാണിച്ചതിനുശേഷമാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താൻ തയ്യാറായില്ല. അമ്ബരപ്പിക്കുന്ന ഇടപെടല്‍ ആണെന്ന് ബെഞ്ചിലെ മറ്റൊരംഗമായ ജതീന്ദ്രനാഥ് സ്വെയിൻ പ്രതികരിച്ചു. ഇനിയെന്ത് വേണമെന്ന് എൻസിഎല്‍എടി ചെയർമാൻ തീരുമാനിക്കട്ടേ എന്നും സ്വെയിൻ പറഞ്ഞു.
Related Posts
ബലാത്സംഗ പരാതിയിൽ മലപ്പുറം മുന്‍ എസ്പി സുജിത് ദാസടക്കമുള്ളവർക്ക് സുപ്രീം കോടതിയിൽ അനുകൂല വിധി, പൊലീസ് റിപ്പോർട്ട് നിർണായകമായേക്കും
- law-point
- January 27, 2026
- 0
പൊന്നാനിയിൽ വീട്ടമ്മ ഉന്നയിച്ച ബലാത്സംഗ പരാതിയിൽ മലപ്പുറം മുൻ എസ് പി സുജിത് […]
തടവുകാരുടെ സമ്മതമില്ലാതെ സൗജന്യ നിയമസഹായ ഹര്‍ജി ദുരുപയോഗം: സുപ്രീം കോടതി
- law-point
- October 29, 2025
- 0
തടവുകാരുടെ സമ്മതമില്ലാതെ ദേശീയ നിയമസേവന അതോറിറ്റിയുടെ (NALSA) സൗജന്യ നിയമസഹായ പദ്ധതി പ്രകാരം […]
ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ഒരു റിട്ട് ഹര്‍ജിയും നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി
- law-point
- December 13, 2025
- 0
ന്യൂഡല്‍ഹി: 2009 ലെ കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിന്ന് […]
