കോപ്പിയടി പിടിച്ചതിന് വിദ്യാര്‍ഥികളുടെ പീഡന പരാതി; 11 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാര്‍ ഗവ. കോളജ് അധ്യാപകനെ വെറുതെ വിട്ട് കോടതി

Oplus_16908288

കോപ്പിയടി പിടികൂടിയതിന് വിദ്യാര്‍ഥികള്‍ പീഡനപരാതി നല്‍കിയ സംഭവത്തില്‍, അധ്യാപകനെ കോടതി വെറുതെ വിട്ടു. ഇടുക്കി മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്.2014 -ലാണ് കേസിന് ആസ്പദമായ സംഭവം.05/09/2014ന് നടന്ന പരീക്ഷയുടെ അവസാനത്തെ മിനിറ്റിലാണ് ഞാന്‍ ഹാളിലനകത്ത് കയറിയപ്പോഴാണ് കോപ്പിയടി കണ്ടെത്തിയത്. പിടിച്ച്‌ അപ്പോള്‍ തന്നെ ഞാന്‍ അത് റിപ്പോര്‍ട്ട് ചെയ്തു. പതിനാറാം തീയതിയാണ് അറിയുന്നത്.എനിക്കെതിരായിട്ട് ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നത്. സിപിഐഎം പാര്‍ട്ടി ഓഫീസില്‍ വച്ചാണ് പരാതി എഴുതപ്പെട്ടത്. അത് ഈ കുട്ടികള്‍ തന്നെ കോടതിയില്‍ നല്‍കിയ മൊഴിയാണ്. എ ടു സെഡ് വരെ തീരുമാനിച്ചത് സിപിഐഎം പാര്‍ട്ടി ഓഫീസില്‍ വച്ചാണ്. എസ്‌എഫ്‌ഐക്കാരെല്ലാം കൂടി ചേര്‍ന്നുണ്ടാക്കിയ നാടകമാണിത്. എല്ലാ തലത്തിലും എന്നെ അവര് പോയ്ന്റ് ഔട്ട് ചെയ്ത് എങ്ങനെയെങ്കിലും ഉന്മൂലനം ചെയ്യാന്‍ കരുതിക്കൂട്ടി ഉണ്ടാക്കിയ ഒരു കേസാണ് ഇത് – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *