കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ്; കോടതിയലക്ഷ്യ ഹ‍ര്‍‍ജിയില്‍ ഇന്ന് വിധി പറയും

Oplus_16908288

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കാത്തതിനെതിരായ കോടതിയലക്ഷ്യ ഹ‍ർ‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐ കേസില്‍ പ്രതികളായ കശുവണ്ടി വികസന കോര്‍പ്പറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി നേതാവുമായ ആർ. ചന്ദ്രശേഖരനെയും മുൻ എംഡി കെ.എ. രതീഷിനെയും വിചാരണ ചെയ്യാൻ അനുമതി തേടി സി.ബി.ഐ മൂന്ന് തവണ അപേക്ഷ നല്‍കിയെങ്കിലും സർക്കാർ തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ വ്യവസായ പ്രിൻസിപ്പല്‍ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് കടകംപള്ളി മനോജ് നല്‍കിയ ഉപഹർജിയില്‍ ആണ് ഉത്തരവ് പറയുക. പ്രൊസിക്യൂഷന്‍ അനുമതി നല്‍കാനുള്ള അധികാരം കോടതിക്ക് ലഭിക്കണമെന്ന് വാദത്തിനിടെ ജസ്റ്റിസ് എ ബദറുദ്ദീന്‍ പരാമർശം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *