ഉദ്യോഗ നിയമനങ്ങളില്‍ അഴിമതി തടയാൻ ഇൻറര്‍വ്യൂവിന്റെ മാര്‍ക്ക് ഇനം തിരിച്ച്‌ രേഖപ്പെടുത്തണം, പകര്‍പ്പ് നല്കണം – സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം

Oplus_16908288

തിരുവനന്തപുരം: ഉദ്യോഗ നിയമനങ്ങളിലെ അഴിമതി തടയാൻ ഇൻറർവ്യൂകളില്‍ ഉദ്യോഗാർത്ഥികള്‍ക്ക് ലഭിക്കുന്ന മാർക്ക് ഇനം തിരിച്ച്‌ രേഖപ്പെടുത്തണമെന്നും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ പകർപ്പ് നല്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എഅബ്ദുല്‍ ഹക്കീം ഉത്തരവിറക്കി.ഇൻറർവ്യൂ ബോഡ് അംഗങ്ങള്‍ സ്കോർഷീറ്റ് മുഴുവനും പൂരിപ്പിക്കാതെ ആകെ മാർക്ക് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന വിശദീകരണങ്ങള്‍ തള്ളിയാണ് കമ്മിഷൻറെ നിർദ്ദേശം.കൊട്ടാരക്കര സെൻറ് ഗ്രിഗോറിയസ് കോളജില്‍ ഓഫീസ് അസിസ്റ്റൻറ് നിയമനത്തില്‍ ക്രമക്കേടുണ്ടായി എന്നാരോപിച്ചും ഇൻറർവ്യൂ സ്കോർ ഷീറ്റിൻറെ പകർപ്പ് ആവശ്യപ്പെട്ടും സമർപ്പിച്ച രണ്ടാം അപ്പീല്‍ തീർപ്പാക്കിയാണ് കമ്മിഷൻ എല്ലാ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമാകുന്ന പൊതു ഉത്തരവ് പുറപ്പെടുവിച്ചത്.പത്തനംതിട്ട സ്വദേശി ശ്രീവൃന്ദ നായർക്ക് അസിസ്റ്റൻറ് പ്രൊഫസർ ജോലി നിഷേധിക്കാൻ എം ജി സർവ്വകലാശാല അധികൃതർ പറഞ്ഞതും സ്കോർ ഷീറ്റില്‍ വിശദാംശം ഇല്ലെന്നാണ്. ഇത് അനാസ്ഥയോ അഴിമതിക്ക് കൂട്ടുനില്ക്കലോ ആണ്. തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ നിയമിക്കാൻ വഴിയൊരുക്കലുമാണ്.സ്കോർഷീറ്റിലെ എല്ലാ കോളങ്ങളും ഇൻറർവ്യൂ ബോഡ് അംഗങ്ങള്‍ പൂരിപ്പിക്കണമെന്നാണ് ചട്ടം. ഇത് കൃത്യമായി പാലിക്കാൻ ആവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു.ഇതനുസരിച്ച്‌ ഗവണ്‍മെൻറ് സെക്രട്ടേറിയറ്റിലെ പൊതുഭരണ സെക്രട്ടറി സർക്കുലർ പുറപ്പെടുവിക്കണം. അതില്‍ ഇൻറർവ്യൂവിന് ഉദ്യോഗാർത്ഥികള്‍ നേടുന്ന ആകെ മാർക്കും സ്കോർഷീറ്റിലെ കോളങ്ങളില്‍ അവ ഇനം തിരിച്ചും രേഖപ്പെടുത്തുകയും അവയുടെ വിഭജിത വിശദാംശം (Split details) വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാൻ പാകത്തില്‍ സൂക്ഷിക്കുകയും വേണമെന്ന് നിർദ്ദേശിക്കണം.

Leave a Reply

Your email address will not be published. Required fields are marked *