താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് വധക്കേസിൽ പ്രതികകൾക്ക് ജാമ്യം വിദ്യാർത്ഥികളായ ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ക്രിമിനൽ സ്വഭാവമുള്ള കുട്ടികൾക്ക് ജാമ്യം നൽകരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയിൽ ഉന്നയിച്ചിരുന്നു. ഗൗരവകരമായ കുറ്റകൃത്യമെന്ന് കോടതിയും നിരീക്ഷിച്ചിരുന്നു.എന്നാൽ വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും, അവർക്ക് തുടർപഠനത്തിനും കോടതി അവസരമൊരുക്കി. ഫെബ്രുവരി 28നാണ് ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്ന് ഷഹബാസിനെ സഹവിദ്യാർഥികൾ ക്രൂരമായി മർദിച്ച് കൊലപെടുത്തിയത്. ജസ്റ്റിസ് കുര്യന്റെ ബെഞ്ചാണ് ജാമ്യ ഹർജിയിൽ വിധി പറഞ്ഞത്.
ഷഹബാസ് വധക്കേസ്: കുറ്റാരോപിതർക്ക് ജാമ്യം
