ക്രിമിനല്‍ നടപടി ക്രമത്തില്‍ (സി.ആർ.പി.സി)2009ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഇരയുടെ ആശ്രിതർക്കും പ്രതിക്കെതിരെ അപ്പീല്‍ നല്കാൻ നിയമപരമായ എല്ലാ അവകാശവുമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.കുറ്റകൃത്യത്തില്‍ നേരിട്ട് ഇരയായ ആള്‍ക്കോ, സംഭവം സംബന്ധിച്ച് വിവരം നല്കിയ വ്യക്തിക്കോ അപ്പീല്‍ നല്‍കാം.ഹരിദ്വാറിലെ കൊലപാതക കേസിലെ മൂന്നു പ്രതികളെ ഹൈക്കോടതി വെറുതേ വിട്ടതിനെതിരെ കുറ്റകൃത്യം അറിയിച്ച ഖേം സിംഗ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അദ്ദേഹം മരിച്ചതോടെ, അനന്തരാവകാശിയായ മകൻ രാജ്കുമാർ, തന്നെ പകരം കക്ഷിയാക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.ഈ ആവശ്യം ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചു. പ്രതികളെ വെറുതേ വിട്ട കേസില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കണമെന്ന് നിർദ്ദേശിച്ചു.പ്രതിയെ വെറുതെവിട്ടതിനെതിരെ, ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 378(4) പ്രകാരം ഇര തന്നെ സ്വകാര്യഹർജി ഹൈക്കോടതിയില്‍ സമർപ്പിക്കണമെന്ന് നിർബന്ധം പിടിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2009ല്‍ പാർലമെന്റില്‍ കൊണ്ടുവന്ന ഭേദഗതി, ഇരയ്ക്ക് അപ്പീല്‍ നല്‍കാനുള്ള അവകാശം ഉറപ്പിക്കാനാണെന്ന് കോടതി വ്യക്തമാക്കി.
Related Posts
മുണ്ടക്കൈ പുനരധിവാസം: എൽസ്റ്റണ്‍ 17 കോടി കൂടി നൽകണമെന്ന് ഹൈക്കോടതി
- law-point
- April 11, 2025
- 0
കൊച്ചി: ചുരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിന് 17 കോടി […]
അഷ്ടമുടി തണ്ണീര്‍ത്തടം: കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇന്ന് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
- law-point
- January 6, 2026
- 0
അഷ്ടമുടി കായല്‍തണ്ണീർത്തട സംരക്ഷണ കേസില്‍ കോടതിയലക്ഷ്യ ഹർജിയില്‍ ഇന്നു വിശദീകരണം നല്‍കണമെന്നു ഹൈക്കോടതി.ഇന്നലെ […]
ആയവന പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
- law-point
- December 23, 2025
- 0
കോടതി ഉത്തരവ് ലംഘിച്ചതിന് ആയവന പഞ്ചായത്ത് സെക്രട്ടറി നോര്‍ത്ത് മാറാടി ചൊള്ളക്കാട്ട് സി.വി […]
