കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ സർക്കാറിന് വേണ്ടി നേരിട്ട് ഹാജരാകും.കേസിലെ പ്രതികളായ ഐഎൻടിസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെ എം രതീഷ് എന്നിവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി സർക്കാർ നല്‍കാത്തതാണ് ഹർജിക്ക് കാരണം. കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോള്‍ കോടതി രൂക്ഷവിമർശനം സർക്കാരിനെതിരെ ഉന്നയിച്ചിരുന്നു. കേസില്‍ നേരത്തെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.എന്നാല്‍ ഇതില്‍ അഴിമതി നിരോധന നിയമം കൂടെ ചേർത്താല്‍ മാത്രമേ പ്രോസിക്യൂഷൻ നടപടിയിലേക്ക് കടക്കാൻ കഴിയുകയുള്ളൂ. സിബിഐ ആദ്യഘട്ടത്തില്‍ അഴിമിത നിരോധന നിയമം ഉള്‍പ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ സംസ്ഥാന സർക്കാർ ഇത് നിഷേധിച്ചിരുന്നു. പിന്നീട് സിബിഐ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. സംസ്ഥാന സർക്കാർ ആ ഘട്ടത്തിലും സമാന നിലപാടാണ് സ്വീകരിച്ചത്.
കശുവണ്ടി വികസന കോര്‍പ്പറേഷൻ അഴിമതിക്കേസിലെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
