ന്യൂഡൽഹി: ഗുരുവായൂർ ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിൽ നടത്താനുള്ള തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ തടസ്സഹർജിയും ഫയൽ ചെയ്തു.നമസ്കാര മണ്ഡപത്തിൽ നടന്നിരുന്ന ഇല്ലംനിറ പൂജ ഗുരുവായൂർ ദേവസ്വം ബോർഡാണ് കൊടിമരച്ചുവട്ടിലേക്ക് മാറ്റിയത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്നാണ് ബോർഡിന്റെ നിലപാട്. ക്ഷേത്രം തന്ത്രിയുടെ അനുമതിയോടെയാണ് ഈ മാറ്റമെന്നും ദൈവഹിതം അനുസരിച്ചാണ് തന്ത്രി അനുമതി നൽകിയതെന്നും ബോർഡ് വ്യക്തമാക്കുന്നു.
ഗുരുവായൂർ ഇല്ലംനിറ കൊടിമരച്ചുവട്ടിൽ ആക്കിയതിനെതിരെ തന്ത്രി കുടുംബാംഗങ്ങൾ സുപ്രീം കോടതിയിൽ
