ഡല്‍ഹി മുൻസിപ്പല്‍ കോർപറേഷനിലെ ഉത്തംനഗറിലെ മുസ് ലിംകളുടെ വീടുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നിർത്തിവയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോാടതി.ഉത്തം നഗറില്‍ 26 വയസ്സുള്ള ഒരാളുടെ മരണത്തിന് കാരണമായ സംഘർഷത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന വ്യക്തികളുടെ വീടുകളാണ് കോർപറേഷൻ പൊളിക്കാനെത്തിയത്. എന്നാല്‍ ഇതിനെതിരേ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന ഇമ്രാൻ, ഷഹനാസ് എന്നിവരുടെ മാതാവ് ജറീന സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. ന്യൂഡല്‍ഹിയിലെ ഉത്തം നഗറിലെ ജെജെ കോളനിയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി താമസിക്കുന്നവരാണ് തങ്ങളെന്നും താനും ഭർത്താവും പതിവായി വൈദ്യുതി ബില്ലുകളും വസ്തുവിന്റെ മറ്റ് മുനിസിപ്പല്‍ ചാർജുകളും അടച്ചുവരികയാണെന്നും ഹരജിയില്‍ പറയുന്നു.രണ്ടു കുട്ടികള്‍ അബദ്ധത്തില്‍ ചെയ്ത ചില കാര്യങ്ങളെ തുടർന്നുണ്ടായ സംഘർഷമാണ് ഉത്തംനഗറിലേത്. ഹോളി ആഘോഷത്തിനിടെ കുട്ടികള്‍ എറിഞ്ഞ വാട്ടർ ബലൂണ്‍ മറ്റൊരു സ്ത്രീയുടെ ശരീരത്തില്‍ ചെന്ന് പതിക്കുകയായിരുന്നു. ഇതിനേ തുടർന്നാണ് സംഘർഷം ഉടലെടുക്കുന്നത്. സംഘർഷം പിന്നീട് കയ്യാങ്കളിയിലേക്കു നീങ്ങിയതോടെയാണ് തരുണ്‍ ഭൂട്ടോലിയ മരിക്കുന്നത്. പിന്നീട് ചില ഹിന്ദുത്വർ സംഭവം വർഗീയവല്‍ ക്കരിക്കുയായിരുന്നു. തുടർന്നാണ് പ്രതികളെന്ന് ആരോപിക്കുന്നവരുടെ വീടുകള്‍ പൊളിച്ചു നീക്കുന്ന നടപടികളിലേക്ക് കോർപറേഷൻ കടന്നത്. അനധികൃത നിർമ്മാണം എന്നു പറഞ്ഞായിരുന്നു നടപടി.
ഉത്തംനഗറിലെ മുസ്ലിംകളുടെ വീടുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കണം : ഡല്‍ഹി ഹൈക്കോാടതി
