ഡല്‍ഹി സ്ഫോടനം : അഭിഭാഷകനെ കാണണമെന്ന പ്രതിയുടെ ആവശ്യം തള്ളി ഡല്‍ഹി ഹൈകോടതി

ചെങ്കോട്ട സ്ഫോടന കേസില്‍ അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്ന പ്രതികളിലൊരാളായ ജാസിർ ബിലാല്‍ വാലിയുടെ ആവശ്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാൻ ഡല്‍ഹി ഹൈകോടതി വിസമ്മതിച്ചു.ഈ ആവശ്യം വിചാരണ കോടതി നിരസിച്ചതായുള്ള ഉത്തരവ് കാണിക്കാൻ പ്രതിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചത്.വിഷയം വിചാരണ കോടതിയുടെ തീരുമാനത്തിന് വിട്ടു. ഇതിന് നടപടിക്രമമുണ്ടെന്നും ഇയാള്‍ക്കുവേണ്ടി പുതിയ നടപടിക്രമം ഉണ്ടാക്കാനാവില്ലെന്നും ജഡ്‍ജി വ്യക്തമാക്കി. പ്രതിയുമായി കൂടിക്കാഴ്ചക്കുള്ള അപേക്ഷ വിചാരണ കോടതി തള്ളിയെന്നുള്ള പ്രതിയുടെ അഭിഭാഷകൻറെ വാക്കാലുള്ള പ്രസ്താവന വിശ്വസിക്കാനാകില്ലെന്നും കോടതി വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *