ജോലിസ്ഥലത്തുണ്ടായ അപകടത്തെ തുടർന്ന് ഭാഗികമായി തളർന്നുപോയ തൊഴിലാളിക്ക് 15 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച മുൻ വിധി ശരിവച്ച് അബൂദബി കോർട്ട് ഓഫ് കസേഷൻ.യുഎഇയില്‍ ലേബർ സുരക്ഷാ നിയമങ്ങള്‍ കർശനമായി നടപ്പാക്കുന്നതിന്റെ തെളിവാണ് ഈ വിധി.ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ സംഭവിച്ച ഗുരുതരമായ പരുക്കുകള്‍ക്ക് 10 മില്യണ്‍ ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളി തന്റെ കമ്ബനിക്കെതിരെ ഫയല്‍ ചെയ്ത സിവില്‍ കേസിന്റെ അടിസ്ഥാനത്തിലാണ് വിധി.കമ്ബനി മതിയായ തൊഴില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതാണ് തന്റെ വീഴ്ചയ്ക്ക് കാരണമെന്നും, ഇതിന്റെ ഫലമായി തന്റെ ശരീരത്തിന്റെ താഴ്ഭാഗം തളർന്നുപോയെന്നും തൊഴിലാളി വാദിച്ചു.ഈ വാദം ഭാഗികമായി അംഗീകരിച്ച അബൂദബി കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ഇരക്ക് 11 ലക്ഷം ദിർഹം നഷ്ടപരിഹാരം നല്‍കാൻ കമ്ബനിയോട് ഉത്തരവിട്ടു. എന്നാല്‍, തൊഴിലാളി ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കി, തുടർന്ന് ഉയർന്ന കോടതിയായ കോർട്ട് ഓഫ് അപ്പീല്‍ നഷ്ടപരിഹാര തുക 15 ലക്ഷം ദിർഹമായി വർധിപ്പിച്ചു.
ജോലിസ്ഥലത്തുണ്ടായ അപകടം; ഭാഗികമായി തളര്‍ന്ന തൊഴിലാളിക്ക് 15 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ച് കോടതി
