ന്യൂഡൽഹി: സിഎംആർഎൽ -എക്സാലോജിക് കരാറിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യൂ കുഴൽനാടൻ നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് വിനോദ്ചന്ദ്രൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് മാത്യൂ കുഴൽനാടൻ്റെ അപ്പീൽ. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടിയിൽ തുടങ്ങിയവർക്കെതിരെ കേസെടുക്കണമെന്നാണ് മാത്യൂ കുഴൽനാടന്റെ ആവശ്യം.തെളിവുകൾ പരിശോധിക്കാതെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ വിധിയെന്നാണ് അപ്പീലിലെ പ്രധാന വാദം.മാസപ്പടി ഡയറി വിവരങ്ങൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി. അന്വേഷണം നടത്താൻ നിർദ്ദേശം നൽകാൻ മതിയായ തെളിവില്ലെന്ന തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതി മാത്യൂ കുഴൽനാടന്റെ ഹർജി തള്ളിയത്. തെളിവുകൾക്ക് വിശ്വാസ്യതയില്ലെന്ന ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും അപ്പീലിൽ വാദമുണ്ട്.
സിഎംആർഎൽ -എക്സാലോജിക് കരാറിൽ വിജിലൻസ് അന്വേഷണം; മാത്യൂ കുഴൽനാടൻ എംഎൽഎയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
