സുപ്രീം കോടതി ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളില്‍ ഉടൻ നടപടിയുണ്ടാകുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.ഇതിനായി കൂടൂതല്‍ ഭരണഘടന ബെഞ്ചുകള്‍ സ്ഥാപിക്കും. കെട്ടി കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീർപ്പാക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറയുന്നു. സുപ്രീം കോടതിയില്‍ കെട്ടി കിടക്കുന്നതിനാല്‍ കീഴ്ക്കോടതികള്‍ക്ക് തീരുമാനം എടുക്കാൻ കഴിയാത്തവയ്ക്ക് പ്രഥമ പരിഗണന ദേശീയ പ്രാധാന്യമുള്ള കേസുകളില്‍ വേഗത്തില്‍ തീരുമാനം എടുക്കും. കോർപ്പറേറ്റ് കേസുകളില്‍ മധ്യസ്ഥതയ്ക്ക് ഊന്നല്‍ നല്‍കും. നിയമരംഗത്ത് എഐ ഉപയോഗത്തില്‍ ശ്രദ്ധ ചെലുത്തുംഇന്ത്യയുടെ 53 ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നാളെ സ്ഥാനമേറ്റെടുക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുക്കും. പ്രധാനമന്ത്രി അടക്കം ചടങ്ങില്‍ പങ്കെടുക്കും. എന്നാണ് വിവരം. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ്‌ഐആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ കാലാവധി ഇന്ന് അവസാനിക്കും.
സുപ്രീം കോടതി ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളില്‍ ഉടന്‍ നടപടിയുണ്ടാകും ; ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
