സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ഓടുന്നതിന് പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോർ വെഹിക്കിള്‍ സ്കീമിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹർജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.ഹൈക്കോടതി വിധിക്ക് എതിരെ കെഎസ്ആർടിസിയും സംസ്ഥാന സർക്കാരും നല്കിയ ഹർജിയിലാണ് നോട്ടീസ്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും സുപ്രീം കോടതി കേസിലെ എതിർകക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സ്റ്റേ ആവശ്യം അടുത്ത തവണ ഹർജിയില്‍ വാദംകേള്ക്കുമ്ബോള് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.2023 മേയ് മൂന്നിനാണ് 140 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള സ്വകാര്യബസുകളുടെ സർവീസ് റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയത്. റൂട്ട് ദേശസാല്‍കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹനവകുപ്പ് ഈ ഉത്തരവിറക്കിയത്. ഉത്തരവിനെതിരേ സ്വകാര്യ ബസുടമകള്‍ നല്കിയ ഹർജി പരിഗണിച്ചാണ് മോട്ടോർ വെഹിക്കിള്‍ സ്കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയത്.ഹൈക്കോടതി വിധിക്കെതിരേ കെഎസ്ആർടിസിയും സംസ്ഥാന സർക്കാരും നല്കിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ്മാരായ സഞ്ജയ് കുമാർ, എസ് സി ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.
Related Posts
ജനാധിപത്യത്തെ അപകടത്തിലാക്കുന്നു’; മമതാ ബാനർജിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
- law-point
- April 22, 2026
- 0
ന്യൂഡൽഹി: പൊളിറ്റിക്കൽ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാകിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ ഇടപെടൽ […]
മുസ്ലിം വിവാഹ മോചന രീതിയായ തലാഖെ ഹസനില്‍ ദേശിയ കമ്മീഷനുകളുടെ അഭിപ്രായം തേടി സുപ്രീം കോടതി
- law-point
- August 12, 2025
- 0
മുസ്ലിം വിവാഹ മോചന രീതിയായ തലാഖെ ഹസനില്‍ ദേശിയ കമ്മീഷനുകളുടെ അഭിപ്രായം തേടി […]
ദേവസ്വം ബോര്‍ഡിന് തിരിച്ചടി; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏകാദശി ഉദയാസ്തമയ പൂജ മാറ്റാനാവില്ലെന്ന് സുപ്രീം കോടതി
- law-point
- October 30, 2025
- 0
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശി ഉദയാസ്തമയ പൂജ മാറ്റിയതില്‍ ദേവസ്വം ഭരണ സമിതിയ്ക്ക് […]
