കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി വീണാജോർജിനെ ആക്രമിച്ചെന്ന കേസില്‍ അഞ്ച് കെ.എസ്.യു നേതാകള്‍ക്ക് ജാമ്യം.തലശ്ശേരി ജില്ല സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ജാമ്യാപേക്ഷയില്‍ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ ‘വിധി പറഞ്ഞത് കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് എം.സി അതുല്‍ ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെയാണ് വധശ്രമ കേസെടുത്തത്. ഇവർ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ‘കണ്ണൂർ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ആരോഗ്യ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. എന്നാല്‍ മന്ത്രി വീണാ ജോർജിനെ ശാരീരികമായി അക്രമിച്ചുവെന്നതിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
ആരോഗ്യ മന്ത്രിക്കെതിരെയുള്ള വധശ്രമക്കേസ്: കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം
