തൊട്ടപ്പള്ളിയിലെ 60കാരിയുടെ മരണം; അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Oplus_16908288

തൊട്ടപ്പള്ളിയിലെ 60കാരിയുടെ കൊലപാതകത്തില്‍ പൊലിസ് ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.ആലപ്പുഴ സെക്ഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അബൂബക്കറിനെതിരെ ചുമത്തിയ കൊലപാതക കുറ്റം ഒഴിവാക്കി പൊലിസ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരപരാധിയാണെന്ന് കാണിച്ചുകൊണ്ട് അബൂബക്കർ കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്.കേസിന്റെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാനായി കോടതി പൊലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ മൂന്നാം പ്രതിയാണ് അബൂബക്കർ. ബലാത്സംഗ കുറ്റം, അതിക്രമിച്ചു കയറല്‍ എന്നീ കുറ്റങ്ങളാണ് അബൂബക്കറിനെതിരെ പൊലിസ് ചുമത്തിയിട്ടുള്ളത്. 60കാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സ്ഥാപിച്ചുകൊണ്ട് അബൂബക്കറിനെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ യഥാർത്ഥത്തില്‍ കൊലപാതകം നടത്തിയ സൈനുലാബ്ദീൻ ഭാര്യ അനീഷ എന്നിവർ പിനീട് പിടിയിലാവുകയായിരുന്നു. സൈനുലാബ്ദീൻ നിലവില്‍ റിമാൻഡിലാണ്, അസുഖ ബാധിതയായ അനീഷ പൊലിസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *