പയ്യന്നൂരില്‍ പോലീസ് ക്വാര്‍ട്ടേഴ്സിലേക്ക് ബോംബെറിഞ്ഞ കേസ്; ഡിവൈഎഫ്‌ഐ – സിപിഎം പ്രവര്‍ത്തകരായ നാലുപേരെ വെറുതെവിട്ട് കോടതി

പയ്യന്നൂരില്‍ പോലീസ് ക്വാർട്ടേഴ്സിലേക്ക് ബോംബെറിഞ്ഞ കേസില്‍ ഡിവൈഎഫ്‌ഐ – സിപിഎം പ്രവർത്തകരായ നാലുപേരെ വെറുതെവിട്ട് തളിപ്പറമ്പ് അഡീഷണല്‍ സെഷൻസ് കോടതി.കണ്ടങ്കാളി തണ്ടായില്‍ ഹൗസ് സി. ഷിജില്‍ (35), വെള്ളൂർ തെക്കേക്കര ചൊവ്വാട്ട് വലിയവീട്ടില്‍ ടി. സി. വി. നന്ദകുമാർ (35), വെള്ളൂർ കണ്ടത്തില്‍ ഹൗസില്‍ കെ. വികാസ് (32), അന്നൂർ ആലുവളപ്പില്‍ ഹൗസില്‍ കെ. രഞ്ജിത്ത് (37) എന്നിവരെയാണ് ജഡ്ജ് കെ. എൻ. പ്രശാന്ത് വെറുതെവിട്ടത്.കുറ്റം തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്.പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പി. കെ. മണിയും എസ്‌ഐ വിപിൻകുമാറും താമസിച്ചിരുന്ന ക്വാർട്ടേഴ്സിന് നേരെ 2016 ജനുവരി 16ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. ബൈക്കുകളിലെത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *