പൊതുയിടങ്ങളില്‍ നിന്ന് തെരുവു നായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെയായ മൃഗ സ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി.മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും നിർദേശിച്ചു. എഡബ്ല്യുബിഐ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തെ ചോദ്യം ചെയ്തുള്ള അപേക്ഷയാണ് കോടതി തള്ളിയത്. കേസില്‍ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.മൂന്ന് ഭാഗങ്ങളായാണ് കോടതി വിധി പുറപ്പെടുവിച്ചത്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്നും എയർപോർട്ടുകളില്‍ നിന്നടക്കം നായ്ക്കളെ മാറ്റണമെന്നും കോടതി നിർദേശിച്ചു. കുട്ടികള്‍ക്ക് നേരെയുള്ള തെരുവുനായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് പറഞ്ഞ കോടതി രാജ്യത്തെ തെരുവുനായ ആക്രമണങ്ങളുടെ കണക്ക് നിരത്തുകയും ചെയ്തു. ജില്ലാ തലത്തില്‍ പൂർണ്ണതോതില്‍ പ്രവർത്തിക്കിക്കുന്ന ഒരു എബിസി സെൻ്റർ വേണമെന്നും ആൻ്റി റാബിസ് വാക്സിൻ കർശനമായി ഉറപ്പാക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. തെരുവ്നായ ശല്യം ഭീകരമായ അവസ്ഥയിലേക്ക് എത്തിയതിന് പൂർണ്ണ ഉത്തരവാദികള്‍ സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വമെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതില്‍ അധികൃതർ കാണിച്ചത് കടുത്ത അനാസ്ഥയാണ്.എബിസി ചട്ടങ്ങള്‍ നടപ്പാക്കുന്നതിലെ വീഴ്ച ഭീതിയുളവാക്കുന്ന സാഹചര്യത്തിന് ഇടയാക്കി. ബന്ധപ്പെട്ട അധികാരികള്‍ നിർദ്ദേശം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തി എന്നും കോടതി എടുത്തുപറഞ്ഞു. മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്ക്കള്‍ക്കളെ കൊലപ്പെടുത്താം. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് ഹൈക്കോടതി വിലയിരുത്തണമെന്നും ഇതിന് രണ്ടംഗ ബെഞ്ച് രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.
തെരുവുനായ കേസ്: `മുൻ ഉത്തരവ് കര്‍ശനമായി നടപ്പാക്കണം’; മൃഗസ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി
