17കാരിയെ ഇടിച്ചുതെറിപ്പിച്ചു, 9 വര്‍ഷത്തിനുശേഷം ശിക്ഷ 20,000 രൂപ

സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന 17കാരിയെ ഇടിച്ചുതെറിപ്പിച്ച കേസില്‍ ഡ്രൈവർക്ക് 20,000 രൂപ പിഴ.ഒമ്പത് വർഷങ്ങള്‍ക്കുശേഷമാണ് വിധി. തുക ഇരയ്ക്ക് നല്‍കണമെന്നും മുംബയ് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡ്രൈവർ അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചെന്ന് കോടതി കണ്ടെത്തി. പിഴ ഒടുക്കിയില്ലെങ്കില്‍ 30 ദിവസം തടവ് അനുഭവിക്കണം.2017 മേയ് 28നാണ് കേസിനാസ്പദമായ സംഭവം. മുംബയ് മറൈൻ ഡ്രൈവിലെ സീബ്രാ ക്രോസിംഗ് മുറിച്ചുകടക്കുന്നതിനിടെനിധി ജെഠ്മലാനിയെ അന്നത്തെ റെയില്‍വേ കമ്മിഷണറുടെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഇന്നോവ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമിതവേഗതയിലായിരുന്നു വാഹനം.തലയ്ക്കും അരക്കെട്ടിനും ഗുരുതരമായി പരുക്കേറ്റ നിധിയെ ഡ്രൈവർ നാരായണസാമി പൂസാരിപ്പടയാച്ചിയും കമ്മിഷണറും ചേർന്ന് ആശുപത്രിയിലെത്തിച്ചു. തലയോട്ടിയില്‍ ശസ്ത്രക്രിയയ്ക്കുവിധേയയായ നിധി മാസങ്ങളോളം അബോധാവസ്ഥയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *