ഉന്നാവ് പീഡനക്കേസില്‍ കുല്‍ദീപ് സിംഗ് സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

ഉനാവ് പീഡനക്കേസില്‍ മുൻ ഉത്തർപ്രദേശ് എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന് ലഭിച്ച ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി വെള്ളിയാഴ്ച റദ്ദാക്കി.ഈ കാര്യത്തില്‍ പുതിയ തീരുമാനമെടുക്കാൻ സുപ്രീം കോടതി കേസ് ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചയച്ചു.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഐ സമർപ്പിച്ച അപ്പീല്‍ ഭാഗികമായി അനുവദിച്ചത്. സെംഗാറിന്റെ അപ്പീല്‍ മൂന്ന് മാസത്തിനുള്ളില്‍ തീർപ്പാക്കാനോ അല്ലെങ്കില്‍ ശിക്ഷ മരവിപ്പിക്കണമെന്ന അപേക്ഷയില്‍ വ്യക്തമായ കാരണങ്ങള്‍ സഹിതം പുതിയ ഉത്തരവ് പുറപ്പെടുവിക്കാനോ ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.ശിക്ഷ മരവിപ്പിച്ചുകൊണ്ട് സെംഗാറിന് ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഈ തീരുമാനം വ്യാപകമായ വിമർശനങ്ങള്‍ക്ക് ഇടയാക്കിയതിനെത്തുടർന്നാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *