വില്‍പ്പനക്കായി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസില്‍ കുട്ടമംഗലം നെല്ലിമറ്റം സ്വദേശികളായ മംഗലത്ത് സിറാജുദീൻ (34), കിടത്തുംകുടിയില് മുഹമ്മദ് ഷാ (27), പാറേക്കാട്ട് അസ്ലാം മാലിക്ക് (26), നോക്കരയില്‍ വീട്ടില്‍ ജിതിൻ സിബി (30) എന്നിവര്‍ക്ക് ശിക്ഷ.പറവൂർ അഡീഷണല്‍ സെഷൻസ് കോടതി ഒന്ന് ജഡ്ജി എം പി ജയരാജാണ് പ്രതികളെ രണ്ട് വർഷം കഠിനതടവിന് ശിക്ഷിച്ചത്. 20,000 രൂപവീതം പിഴയൊടുക്കണം.2019 നവംബർ 15ന് പറവൂർ ആലുവ റോഡില്‍ മാളികംപിടിക സിമിലിയ ബസ് സ്റ്റോപ്പിനുസമീപം കാറില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 2.064 കിലോഗ്രാം കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്.ആലുവ വെസ്റ്റ് പൊലീസ് എസ്ഐയായിരുന്ന കെ എസ് ഷാജൻ രജിസ്റ്റർ ചെയ്ത കേസില്‍ അന്വേഷണം പൂർത്തിയാക്കി ആലുവ വെസ്റ്റ് പൊലീസ് ഇൻസ്പെക്ടറായിരുന്ന വിനീഷ് കുമാർ കുറ്റപത്രം സമർപ്പിച്ചു. പ്രൊസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഹരി ഹാജരായി.
വില്‍പ്പനക്കായി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസ് നാല് പ്രതികള്‍ക്ക് ശിക്ഷവിധിച്ച് കോടതി
