തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച്‌ സംസ്ഥാന സർക്കാർ.ജസ്റ്റിസ് സി.എന്‍ രാമചന്ദ്രനാണ് അന്വേഷണം നടത്തുക. കുടുംബങ്ങള്‍ക്കുള്ള ധനസഹായവും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കും. സിഎംഡിആർഎഫില്‍ നിന്നും 10 ലക്ഷം എസ്ഡിആർഎഫില്‍ നിന്നും നാല് ലക്ഷം രൂപയും നല്‍കും. പരിക്കേറ്റവർക്ക് രണ്ട് ലക്ഷംരൂപ വീതവും നല്‍കും.സ്വകാര്യ ആശുപത്രികളുടെ ചികിത്സയില്‍ കഴിയുന്നവരുടെ ചെലവ് സർക്കാർ വഹിക്കും. കെട്ടിടങ്ങളുടെ നാശനഷ്ടങ്ങള്‍ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കും. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മുറിച്ച സ്വകാര്യ വ്യക്തികളുടെ വയല്‍, പൊളിച്ച മതില്‍ എന്നിവ പൂർവസ്ഥിതി ആക്കി നല്‍കും. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ നടക്കുന്ന ചർച്ചയില്‍ തീരുമാനം ഉണ്ടാകും. തുടർനടപടികള്‍ ചർച്ചയില്‍ തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *