ഇ-ചലാന്‍ അടച്ചില്ലെങ്കില്‍ മൂന്നു മാസം വണ്ടിയോടിക്കാനാകില്ല

ഗതാഗത നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊലീസും എംവിഡിയും പരിശോധനകള്‍ നടത്താറുണ്ടെങ്കിലുംഎ ഐ ക്യാമറകൾ വഴിയാണ് ഏറ്റവും അധികം നിയമലംഘനങ്ങൾ ഇന്ന് പിടികൂടുന്നത്. ഉയർന്ന തുക പിഴ ലഭിക്കാറുണ്ടെങ്കിലും പലരും അത് കൃത്യമായി അടയ്ക്കാറില്ല. നല്ലൊരു ശതമാനം ആളുകളും പിഴത്തുക അവഗണിക്കാറാണ് പതിവ്. ഈ സാഹചര്യത്തില്‍ ഇ-ചലാനുകള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ പോകുകയാണ് അധികൃതര്‍.

ഇ-ചലാന്‍ അടയ്ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ കരട് നിയമം ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. ചലാന്‍ ഇഷ്യൂ ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ ഇ-ചലാനിലെ പണം അടക്കുന്നത് നിര്‍ബന്ധമാണെന്നാണ് കരട് നിയമത്തില്‍ പറയുന്നത്. ഇ-ചലാന്‍ പുറപ്പെടുവിച്ച് മൂന്ന് മാസത്തിനുള്ളില്‍ ഒരാള്‍ പണം അടച്ചില്ലെങ്കില്‍ അയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതാണ്. സിഗ്‌നല്‍ തെറ്റിക്കുന്നതോ അല്ലെങ്കില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയോ ചെയ്ത കുറ്റത്തിന് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരാള്‍ക്ക് മൂന്നില്‍ കൂടുതല്‍ ചലാന്‍ ലഭിച്ചാല്‍ അയാളുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *