കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം, ഫര്‍ഹാന്റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

പ്രയാഗ് രാജിലെ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാദമായ വിവാഹം, ഫർമാൻ ഖാൻ കേരളാ ഹൈക്കോടതയില്‍ അപേക്ഷ സമർപ്പിച്ചു.അടിയന്തിര ജാമ്യ അപേക്ഷ കോടതി പരിഗണിച്ചില്ല. പകരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. പെണ്‍കുട്ടിക്ക് 18 വയസായി എന്നാണ് ഹർജിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പൊലീസ് റിപ്പോർട്ടില്‍ വ്യത്യസ്തമാണ്.അതേസമയം യുവാവ് കോട്ടയത്ത് സ്ഥിരതാമസക്കാരനാണെന്നും, ഉത്തർപ്രദേശ്കാരനായ ഇയാള്‍ കള്ളം പറഞ്ഞാണ് ഹൈക്കോടതിയിലെത്തിയതെന്നും സൂചനയുണ്ട്.അതേസമയം, കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ ഒരു വീഴ്ചയും പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. പെണ്‍കുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തില്‍ ഉള്ളതാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. യുഐഡിഎഐ സൈറ്റില്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇതേ ആധാർ നമ്പറാണ് ജനന സർട്ടിഫിക്കറ്റിലും ഉള്ളത്.എന്നാല്‍ ജനന സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും റിപ്പോർട്ടില്‍ വിശദീകരിക്കുന്നു. റിപ്പോർട്ട്‌ ഡിജിപിക്ക്‌ കൈമാറിയിട്ടുണ്ട്. ഈ മാസം 22ന് ദേശീയ പട്ടിക വർഗ കമ്മീഷന് മുമ്പില്‍ ഡിജിപി ഹാജരാകണമെന്നാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *