സായുധ മിലിറ്റന്‍റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നൈജീരിയയില്‍ 400 ഓളം പേരെ തടവിന് ശിക്ഷിച്ചു. 2009 മുതല്‍ നൈജീരിയയുടെ വടക്ക് കിഴക്കൻ മേഖലയില്‍ ഇസ്ലാമിക കലാപം രൂക്ഷമായിരുന്നു.ഇതിനെ തുടർന്ന് നിരവധി മനുഷ്യർക്ക് അക്കാലത്ത് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഈ കലാപ ശ്രമങ്ങളുടെ കൂട്ട വിചാരണകള്‍ ഇപ്പോഴാണ് നടക്കുന്നത്. കൂട്ട വിചാരണകളെ തുടർന്ന് തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നൈജീരിയയില്‍ ഏകദേശം 400 ഓളം പേരെ തടവിന് ശിക്ഷിച്ചത്.
ബോക്കോ ഹറാമുമായോ അവരുടെ എതിരാളികളായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുമായോ (ഇസ്വാപ്പ്) ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുറ്റവാളികള്‍ക്ക് അഞ്ച് വർഷം മുതല്‍ ജീവപര്യന്തം തടവ് വരെ തടവാണ് വിധിച്ചത്. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്ത് വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥ തടയുന്നതില്‍ സർക്കാർ കടുത്ത സമ്മർദ്ദം നേരിടുന്ന സമയത്താണ് ഈ കൂട്ട വിചാരണകള്‍ നടന്നത്. രാജ്യത്ത് ഇപ്പോഴും തീവ്രവാദ ഇസ്ലാമിസ്റ്റുകള്‍ മുതല്‍ വിഘടനവാദികള്‍ വരെയുള്ള ഒന്നിലധികം സായുധ ഗ്രൂപ്പുകളുമായും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ട് പോകല്‍ സംഘങ്ങളുമായും സുരക്ഷാ സേന പോരാടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.കൂട്ട വിചാരണ2009 -ല്‍ വടക്ക് കിഴക്കൻ മേഖലയില്‍ ബോക്കോ ഹറാമാണ് ആദ്യത്തെ കലാപം ആരംഭിക്കുന്നത്. അന്ന് പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ഏതാണ്ട് 20 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തുവെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു. നൈജീരിയയിലെ സുരക്ഷാ സ്ഥിതി മോശമായതിനാല്‍ രാജ്യത്തേക്കുള്ള യാത്ര പുനഃപരിശോധിക്കണമെന്ന് യുഎസ് തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു.നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെ ഫെഡറല്‍ ഹൈക്കോടതിയില്‍ നടന്ന കൂട്ട വിചാരണയില്‍, ആക്രമണങ്ങളില്‍ പങ്കെടുത്തതിനോ തീവ്രവാദികള്‍ക്ക് ധനസഹായമോ മറ്റ് സഹായങ്ങളോ നല്‍കുകയോ ആയുധങ്ങള്‍ നല്‍കുകയോ മറ്റ് തരത്തിലുള്ള പിന്തുണ നല്‍കുകയോ ചെയ്തതിന് 500 -ല്‍ അധികം പ്രതികളെയാണ് കൂട്ട വിചാരണയ്ക്ക് വിധേയമാക്കിയത്.ഇതില്‍ 386 പേരെ കുറ്റക്കാരായി കോടതി വിധിച്ചു, രണ്ട് പേരെ കുറ്റവിമുക്തരാക്കി, എട്ട് പേരെ വിട്ടയച്ചു, സംശയിക്കപ്പെടുന്ന 112 പേരുടെ കേസുകള്‍ മാറ്റിവച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. വിചാരണയുടെ തുടക്കത്തില്‍ തന്നെ അഞ്ച് പ്രതികള്‍ കന്നുകാലികളെ വില്‍ക്കല്‍, തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഭക്ഷണവും വിവരങ്ങളും വിതരണം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ സമ്മതിച്ചിരുന്നുനെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
