പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാൻ അനുവദിച്ച്‌ കോടതി; കോടതി പരിസരത്ത് കൂട്ടത്തല്ല്

കാമുകന്റെ കൂടെ പോവാൻ പെണ്‍കുട്ടിയെ താമരശേരി കോടതി അനുവദിച്ചതിന് പിന്നാലെ കോടതി പരിസരത്ത് ഇരുകൂട്ടരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.യുവതിയുടെ കുടുംബാംഗങ്ങളും യുവാവിന്റെ സുഹൃത്തുക്കളുമാണ് കോടതി പരിസരത്ത് പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.കഴിഞ്ഞ നാലിനാണ് മുക്കം സ്വദേശികളുടെ മകളെ കാണാതായത്. പിന്നാലെ കുടുംബം മുക്കം പോലീസില്‍ പരാതി നല്‍കി. പിന്നാലെ ആണ്‍സുഹൃത്തിനെയും യുവതിയേയും പോലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായതിനാല്‍ (20) സ്വന്തം ഇഷ്ടപ്രകാരം ആണ്‍സുഹൃത്തിനൊപ്പം വിടാൻ കോടതി തീരുമാനിക്കുകയായിരുന്നു.തുടർന്ന് കോടതിക്ക് പുറത്തിറങ്ങിയപ്പോഴാണ് യുവതിയുടെ കുടുംബാംഗങ്ങളും യുവാവിന്റെ സുഹൃത്തുക്കളും തമ്മില്‍ അടിപിടിയായത്. മകളെ അനുനയിപ്പിച്ച്‌ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചത് യുവാവ് എതിർത്തതാണ് അടിപിടിയിലെത്തിച്ചത്. പിന്നാലെ യുവതി യുവാവിനൊപ്പം പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *