ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ. ഹൈക്കോടതി കൊളീജിയമാണ് ശുപാർശ നല്‍കിയത്. നിലവില്‍ ആലപ്പുഴ ജില്ല ജഡ്ജിയാണ് ഹണി എം വർഗീസ്.എറണാകുളം സെഷൻസ് ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ്, നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേളയില്‍ തന്നെ, ജഡ്ജിമാര്‍ക്കിടയില്‍ സീനിയറാണെന്നും പ്രമോഷൻ ലഭിച്ച് ഹൈക്കോടതി ജഡ്ജിയാകുമെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീണ്ടുപോകുകയും അത് പൂര്‍ത്തിയാകുന്നത് വരെ ജില്ല ജഡ്ജിയായി തുടരണമെന്നുമുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്രയും കാലം ജില്ല ജഡ്ജിയായി തുടര്‍ന്നത്. ഇതിനിടെ ജഡ്ജിക്കിടെ പരാതിയടക്കം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് മാറി അവിടെ ജില്ല ജഡ്ജിയായി പ്രവര്‍ത്തിക്കുകയാണ് ഹണി എം വര്‍ഗീസ്. ഹണിക്ക് പുറമെ തൃശൂർ ജില്ലാ ജഡ്ജി പി.എസ്. ശശികുമാർ, എറണാകുളം ജില്ലാ ജഡ്ജി കെ. കെ ബാലകൃഷ്ണൻ, പത്തനംതിട്ട ജില്ലാ ജഡ്ജി എൻ. ഹരികുമാർ, തിരുവനന്തപുരം ജില്ലാ ജഡ്ജി എസ്. നസീറ എന്നിവരും ശുപാർശ പട്ടികയിലുണ്ട്.
ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാര്‍ശ നല്കി കൊളീജിയം
