കശുവണ്ടി അഴിമതിക്കേസില്‍ പ്രൊസിക്യൂഷന് അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി.വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് നേരിട്ട് ഹാജരാകണം. ഐഎന്‍ടിയുസി നേതാവ് ആര് ചന്ദ്രശേഖരനും കോര്പ്പറേഷന് എംഡി കെ.എ രതീഷുമാണ് കേസിലെ പ്രതികള്‍.ഐഎന്‍ടിയുസി നേതാവ് ആര്.ചന്ദ്രശേഖരന്, മുന്‍ എംഡി കെ.എ രതീഷ് എന്നിവര്‍ക്കെതിരെ കശുവണ്ടി വികസന കോര്പറേഷന് അഴിമതിക്കേസില്‍ പ്രോസിക്യൂഷന് നല്‍കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെയാണ് കോടതിയലക്ഷ്യ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. പലതവണ കോടതികള്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ നേരത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ വീണ്ടും സത്യവാങ്മൂലം നല്‍കിയത്. പ്രതികള്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ പ്രോസിക്യൂഷന് അനുമതി നല്കാന് ആവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
കശുവണ്ടി അഴിമതിക്കേസ്; പ്രൊസിക്യൂഷന് അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി
