ഗോവ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

പനാജി: ഗോവയിലെ പോണ്ട നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ബോംബെ ഹൈക്കോടതി അസാധുവാക്കി.അടുത്തമാസം ഒന്പതിനു വോട്ടെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമാണ് ഹൈക്കോടതി ഗോവ ബെഞ്ചിലെ ജസ്റ്റീസ് വാൽമീകി മെനേസസും അമിത് ജംസന്ദേക്കറും റദ്ദാക്കിയത്.നിയമസഭയുടെ കാലാവധി ഒരുവർഷത്തിൽ താഴെ മാത്രം അവശേഷിക്കേ തെരഞ്ഞെടുപ്പ് നടത്തുന്നതിന്‍റെ സാധുത ചോദ്യംചെയ്ത് രണ്ട് വോട്ടർമാർ സമർ‌പ്പിച്ച ഹർജിയിലാണു തീരുമാനം.മന്ത്രി രവി നായിക് കഴിഞ്ഞവർഷം ഒക്‌ടോബറിൽ മരണമടഞ്ഞതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *